Saturday 21 April 2018

സ്രാവുകളെ രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന്: പൾസർ സുനി

By BINDU PP.06 Jul, 2017

imran-azhar

 

 

 

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതി ആരോപിച്ച സ്രാവുകൾ രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി). ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴിയാണ് ഇതു പറഞ്ഞത്.യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ (പൾസർ സുനി) അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല.