Tuesday 24 October 2017

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത

By BINDU PP.10 Sep, 2017

imran-azhar




കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. സുനിയെ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് കളമശേരി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ അനീഷിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടിക്ക് ഒരുങ്ങുന്നത്.പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ അനീഷിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ അനീഷിനെതിരെ വകുപ്പ് തല നടപടിക്ക് ഒരുങ്ങാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നീക്കം തുടങ്ങി. അടുത്ത ദിവസം തന്നെ അനീഷിനെ സര്‍വീസുല്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.