Sunday 23 July 2017

നടിയെ ആക്രമിച്ച കേസ് : പ​ൾ​സ​ർ സു​നി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന മാ​ഡം വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്ന് പോലീസ്

By BINDU PP.13 Jul, 2017

imran-azhar

 

 


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി പരാമർശിച്ചിരുന്ന "മാഡം’ വെറും ഭാവനാസൃഷ്ടിയെന്നു പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാൻ പൾസർ സുനി മനപൂർവം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷൻ നൽകിയതെന്നും പോലീസ് അറിയിച്ചു. അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്നാണ് സുനിയുടെ മൊഴി. കാക്കനാട്ടെ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ ദിലീപിനെ വിളിച്ച സുനി പെൻഡ്രൈവ് കടയിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.