Thursday 21 September 2017

നടി ആക്രമിക്കപ്പെട്ട സംഭവം : ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്‍റെ തീവ്രശ്രമം

By BINDU PP.09 Jul, 2017

imran-azhar

 

 

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്‍റെ തീവ്രശ്രമം. മൂന്നു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിലും ഗൂഡാലോചനയുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും സുനിയില്‍നിന്നു പൊലീസിനു ലഭിച്ചിട്ടില്ല. സുനിയെ കസ്റ്റഡിയില്‍ക്കിട്ടുന്നതോടെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ നിഗൂഡതകളും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണം സംഘം. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും ഇതുവരെ സുനിയൊന്നും വിട്ടുപറഞ്ഞിട്ടില്ല. ജയിലില്‍നിന്നയച്ച കത്തിലെ വിവരങ്ങളെ കുറിച്ചുളള പൊലീസിന്‍റെ ചോദ്യങ്ങള്‍ക്കുപോലും പരസ്പരവിരുദ്ധമായ മറുപടികളാണു സുനിയും സുനിക്കൊപ്പം ജയിലിലുണ്ടായിരുന്നവരും നല്‍കുന്നത്.