Tuesday 20 August 2019




ജവാന്മാരുടെ മരണത്തിൽ സന്തോഷിക്കുന്നില്ല, യുവാക്കൾക്ക് ഒരു സന്ദേശവും നൽകാനില്ല: പുൽവാമ ചാവേറിന്റെ പിതാവ്

By Sooraj Surendran .17 Feb, 2019

imran-azhar

 

 

ശ്രീനഗർ: പുൽവാമ ചാവേറാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിന് സന്തോഷിക്കാനാകില്ലെന്ന് ആക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിന്‍റെ പിതാവ് ഗുലാം ഹസൻ ദർ. 42 ധീര ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. നിരവധി സൈനികർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ആദിൽ അഹമ്മദ് ദർ ആണ് സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റിയത്. വളരെ വർഷങ്ങൾക്ക് മുൻപ് വീട് വിട്ടുപോയ ആദിൽ അഹമ്മദ് ഭീകരസംഘടനയിലേക്ക് ചേരുകയായിരുന്നു. തുടർന്ന് തിരികെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ആദിലിന്റെ പിതാവ് ഗുലാം ഹസൻ ദർ പറയുന്നു. യുവാക്കൾക്ക് തനിക്ക് ഒരു സന്ദേശവും നൽകാനില്ലെന്നും, എന്നാൽ സർക്കാർ യുവാക്കളുടെ ഇത്തരം ചെയ്തികളെ തടയണമെന്നും പറഞ്ഞു.