Monday 11 December 2017

പുതുവൈപ്പിന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By praveen prasannan.18 Jun, 2017

imran-azhar

കൊച്ചി: പുതുവൈപ്പിനില്‍ സമരം നടത്തുന്നവരുടെ കുട്ടികളെ കസ്റ്റഡിയിലെടുത്തതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

സമരം ശക്തമായ സാഹചര്യത്തില്‍ എല്‍ പി ജി ടെര്‍മിനലിന്‍റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ ഒ സി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. അതേസമയം സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കൊച്ചി ഡി സി പി യതീഷ് ചന്ദ്രയെ സസ്പന്‍ഡ് ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.