Sunday 03 July 2022




റഷ്യയുടെ വിജയദിനത്തില്‍ പുതിയ പ്രഖ്യാപനം നടത്താന്‍ പുടിന്‍

By priya.07 May, 2022

imran-azhar

റഷ്യയുടെ വിജയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന സൈനിക പരേഡില്‍ വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്ന് വെസ്‌റ്റേണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.മോസ്‌കോയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലെയും റെഡ് സ്‌ക്വയറില്‍ മെയ് 9 നാണ് പരേഡ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ മറ്റ് രാജ്യങ്ങളെല്ലാം അപലപിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം വിദേശ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

 

 

യുക്രൈനിലുള്ള റഷ്യയുടെ ഇടപെടല്‍ യുദ്ധമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അവസരം വിനിയോഗിച്ച് പുടിനെ തള്ളിക്കളയാനാവില്ലെന്ന് വെസ്‌റ്റേണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീര്‍ച്ചയായും ബഹുജന സമാഹരണത്തെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടെന്ന് വെസ്‌റ്റേണ്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 

 

യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ സെലെന്‍സ്‌കി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ കീവില്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു. റഷ്യയുടെ വാര്‍ഷിക വിജയ ദിനത്തിലായിരിക്കും സന്ദര്‍ശനം നടക്കുന്നതെന്നാണ് സൂചന.ചാത്തം ഹൗസ് തിങ്ക് ടാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യുക്രൈന്‍ പ്രസിഡന്റ്.വലത് കൈകൊണ്ട് നിങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു, ഇടത് കൈകൊണ്ട് നിങ്ങള്‍ റഷ്യന്‍ കരാറുകളില്‍ ഒപ്പിടുന്നു. ഇത് ശരിയല്ല. ഇത് കാപട്യമാണ്.