Wednesday 28 June 2017

നയതന്ത്ര വിലക്കിനെ തുടര്‍ന്നുള്ള സാമ്പത്തീക പ്രതിസന്ധി നേരിടാന്‍ തയ്യാറെന്ന് ഖത്തര്‍

By sruthy .12 Jun, 2017

imran-azhar

 


ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പെ്പടുത്തിയ നയതന്ത്ര വിലക്കിനേത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സജ്ജമാണെന്ന് ഖത്തര്‍. ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമാദിയാണ് ഇക്കാര്യം വ്യകതമാക്കിയത്.

 

വിലക്കിനേത്തുടര്‍ന്ന് വെല്‌ളുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്‌ളുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ട്. ഖത്തറിന്റെ വിദേശ വരുമാനത്തില്‍ ജിഡിപിയേക്കാള്‍ 250 ശതമാനത്തിന്റെ വര്‍ധനവുണ്ട്- മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങള്‍ ഖത്തറിനെതിരെ നിലപാടെടുത്തപേ്പാള്‍ അത് ഖത്തര്‍ വിപണിയെ തെലെ്‌ളാന്നുലച്ചെന്ന് സമ്മതിച്ച ധനമന്ത്രി എന്നാല്‍ ഇപേ്പാള്‍ ആ സ്ഥിതിയില്‍ നിന്ന്
രാജ്യം കരകയറിയെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അവകാശപെ്പട്ടു.

 

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നതുള്‍പെ്പടയുള്ള ആരോപണങ്ങളുയര്‍ത്തി ബഹ്‌റിന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, ഖത്തറിനോടുള്ള നിലപാട് മയപെ്പടുത്തണമെന്ന ആവശ്യവുമായി അമേരിക്ക, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.