Monday 11 December 2017

ഖത്തറിലേക്ക് 4000 പശുക്കളെ വിമാനമാര്‍ഗ്ഗം കൊണ്ടു വരുന്നു

By praveen prasannan.15 Jun, 2017

imran-azhar

ദോഹ: സൌദിയും യു എ ഇയും ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ രാജ്യത്ത് പാല്‍ ഉത്പന്നങ്ങള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 4000 പശുക്കളെ വിമാനത്തിലെത്തിക്കുന്നു. ഖത്തറിലെ ബിസിനസുകാരനായ മൌതാസ് അല്‍ ഖയ്യാത് ആണ് ഈ ഉദ്യമത്തിന് പിന്നില്‍.

ഓസ്ട്രേലിയ , യു എസ് എന്നിവിടങ്ങളില്‍ നിന്നാണ് പശുക്കളെ എത്തിക്കുന്നത്. ഇത്രയും പശുക്കളെ എത്തിക്കാന്‍ അറുപത് തവണ വിമാനങ്ങള്‍ പറക്കേണ്ടി വരും. ദോഹയില്‍ പുതുതായി നിര്‍മ്മിച്ച പാല്‍ ഉത്പന്ന സംവിധാനങ്ങള്‍ക്ക് വേണ്ടിയാണ് പശുക്കളെ എത്തിക്കുന്നത്.

സൌദി അറേബിയ, ബഹറിന്‍, യു എ എ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര, സാന്പത്തിക, ഗതാഗത ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് കാട്ടിയായിരുന്നു ഇത്.

സൌദി ഉള്‍പ്പെടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെയാണ് ഖത്തര്‍ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത്. പൊടുന്നനെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി, ഇറാന്‍, മൊറൊക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനെ സഹായിക്കുന്നത്.