Monday 13 July 2020




യുവാവ് ക്വാറന്റൈനില്‍ കഴിഞ്ഞത് മരത്തില്‍

By online desk.05 May, 2020

imran-azhar

ജയ്പൂര്‍: ലോക്കഡൗണ്‍ കാരണം അജ്മീരില്‍ നിന്ന് 200 കിലോമീറ്റര്‍ താണ്ടി ഭില്‍വാരയിലെ തന്റെ വീട്ടിലെത്തിയ കമലേഷ് മീന (24) ഗ്രാമവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞത് മരത്തിന് മുകളില്‍!. രാജസ്ഥാനിലാണ് സംഭവം.


ഏപ്രില്‍ 16നാണ് കമലേഷ് തന്റെ ഗ്രാമത്തിലെത്തിയത്. ഇത്രയും ദൂരം താണ്ടി എത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകണമെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. വിദൂര ഗ്രാമത്തില്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ കുറവായിരുന്നു.


തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് ദൂരെ ഒരു മരത്തില്‍ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കി. യുവാവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മുളകളും വലയും ഉപയോഗിച്ചാണ് മരത്തിന് മുകളില്‍ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കിയത്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കുളം കമലേഷിന് വീട്ടുകാര്‍ എത്തിച്ച് നല്‍കി. ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കമലേഷ് കുടുംബത്തോടൊപ്പം താമസം തുടങ്ങി.