Saturday 08 August 2020




ഡെക്സാമെത്തസോണ്‍ കോവിഡ് രോഗമുക്തി നൽകുമെന്ന് വിദഗ്ദ്ധർ ; മരണ നിരക്ക് കുറക്കുന്നതായി പഠനം

By online desk .16 Jun, 2020

imran-azhar

 

ലണ്ടന്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ സുപ്രധാന കണ്ടെത്തലുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയിഡായ ഡെക്സാമെത്തസോണ്‍ കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.


കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരിലെ മരണ നിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടുപിടിത്തം അതേസമയം ഈ മരുന്ന് ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണ നിരക്ക് മൂന്നിലൊന്നായി കുറക്കാൻ സാധിച്ചുവെന്നാണ് കണ്ടെത്തൽ. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ വി ആയും നൽകാവുന്നതാണ്

2,104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു

.

രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു.