Monday 22 October 2018



റഫാൽ ഇടപാട്; പ്രധാനമന്ത്രി രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

By Sooraj.11 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഏജൻസിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. ഇതനുസരിച്ച് റിലയൻസിനെ തിരഞ്ഞെടുക്കണമെന്ന് കരാർ ഉണ്ടായിരുന്നതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകൾ വന്നതിന്റെ പശ്ചാത്തലത്തിൽ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി മറുപടി നൽകണമെന്നും അല്ലാത്ത പക്ഷം പ്രധാനമന്ത്രി പദവിയിൽ നിന്നും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോദി അംബാനിയുടെ പണിക്കാരനാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കൂടാതെ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സത്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും നിർമ്മലാ സീതാരാമൻ ഫ്രാൻസിലേക്ക് പോയതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ വിഷയത്തിൽ എത്രയും വേഗം തൃപ്തികരമായ മറുപടി നൽകാൻ മോദി തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.