Tuesday 19 March 2019


റഫാൽ: തന്ത്രപ്രധാന വിവരങ്ങൾ ശത്രുവിനു ലഭ്യമാക്കാൻ നടപടി സഹായിച്ചെന്ന് കേന്ദ്രസർക്കാർ

By Sooraj Surendran.13 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളിലൂടെ വന്ന വിവരങ്ങളിലൂടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശത്രുക്കൾക്ക് മനസിലാക്കാൻ സഹായകമായെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകളുടെ പകർപ്പെടുത്തത് മോഷണത്തിന് തുല്യമാണെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വ്യാഴാഴ്ചയാണ് റഫാൽ ഇടപാടിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികളുടെ വാദം കേൾക്കാനിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം. അതീവ രഹസ്യമായ ഈ രേഖകൾ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ ലംഘനമാണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.