Sunday 31 May 2020




ഒടുവില്‍ രാഹുല്‍ എത്തി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു

By Online Desk .02 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ശേഷം ഇത് ആദ്യമായാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിയിരുന്നു.
കോവിഡ് 19നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിരക്ഷ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.