Sunday 17 February 2019


ശബരിമല സ്ത്രീ പ്രവേശനം: പിണറായിക്ക് പിടിവാശി; യുവതികളെ എന്തായാലും തടയും: രാഹുൽ ഈശ്വർ

By Sooraj Surendran.16 Nov, 2018

imran-azhar

 

 

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടുമായി അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോഴും പിടിവാശിയിലാണെന്നും എന്തൊക്കെ നടന്നാലും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ദേവസ്വം ബോർഡ് സാവകാശ ഹർജി സമർപ്പിക്കാനുള്ള നടപടി അഭിനന്ദനാർഹമാണെന്നും രാഹുൽ പറഞ്ഞു. റിവ്യൂ ഹർജികൾ പരിഗണിക്കുമ്പോൾ ജയം നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.