Tuesday 07 July 2020




രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി എച്ച്എഎല്‍

By Sarath Surendran.14 Oct, 2018

imran-azhar




ബെംഗളൂരു: രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്. കമ്പനിയിലെ ജീവനക്കാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ വിമര്‍ശനവുമായാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് രംഗത്തെത്തിയിരിക്കുന്നത്.


രാഹുല്‍ ഗാന്ധിയുടെ പേരെടുത്തു പറയാതെ കമ്പിനിയിലെ ജീവനക്കാരെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തില്‍ ആശങ്കയുണ്ടെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥാപനത്തിനും ഇത് ഹാനികരമാണെന്നും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് പ്രസ്താവിച്ചു.

എച്ച്എഎല്ലിലെ മുന്‍ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഉള്‍പ്പെടയുള്ളവരുമായി രാഹുല്‍ ഗാന്ധി നടത്തിയ മുഖാമുഖത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പൊതു ഉടമസ്ഥതയിലുള്ള എച്ച്എഎല്ലിനെ മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും റഫാല്‍ ഇടപാടില്‍ റിലയന്‍സിനുവേണ്ടി കമ്പനിയെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പരാമർശിച്ചിരുന്നു.