Tuesday 07 July 2020




മോദിയോട് വ്യക്തിപരമായി വെറുപ്പില്ല, വെറുക്കുന്നുമില്ല: രാഹുൽ ഗാന്ധി

By Sooraj Surendran .25 Jan, 2019

imran-azhar

 

 

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വ്യക്തിപരമായി വെറുപ്പില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയെന്ന പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച് ഇരുവരും തമ്മിലുള്ള വാഗ്വാദം വളരെ വിവാദമായിരുന്നു. ഇരുവർക്കും രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ യോജിപ്പില്ലെന്നും എന്നാൽ വ്യക്തിപരമായി ആരെയും കോൺഗ്രസ് വെറുക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി 'ദ ഒഡീഷ ഡയലോഗ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മോദിക്കും തനിക്കുമുണ്ടെന്നും മോദിയുടെ അഭിപ്രായങ്ങൾ മണിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ മധ്യവർഗത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും, സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് മോദി സർക്കാർ നിലകൊണ്ടതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ മോദി സർക്കാരിനെ അധികാരത്തിൽ നിന്നും തള്ളിതാഴെയിറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.