Wednesday 23 October 2019




വയനാട്ടിലെ സ്ഥാനാർത്ഥിത്വം അഭിമാനകരമെന്ന് രാഹുൽ ഗാന്ധി

By Sooraj Surendran.05 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: വയനാട്ടിലെ സ്ഥാനാർത്ഥിത്വം അഭിമാനകരമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം തകർത്ത വയനാട്ടിലെ പുനർനിർമ്മിക്കുമെന്നും രാഹുൽ ഗാന്ധി ജനങ്ങൾക്ക് വാഗ്ദാനം നൽകി. വായനാട്ടിലെത്തിയ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ എത്തിയിരുന്നു. വായനാട്ടുകാരുടെ സ്നേഹം തന്നെ അമ്പരിപ്പിച്ചുവെന്നും ഈ നൽകുന്ന സ്നേഹം ഇരട്ടിയായി തിരിച്ചുനൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.