Wednesday 23 October 2019




റഫാൽ പോയപ്പോൾ എച്ച്എഎൽ: മോദി സർക്കാരിനെ വിടാതെ പിന്തുടർന്ന് രാഹുൽ

By Sooraj Surendran .07 Jan, 2019

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ അഴിമതി ആരോപണങ്ങൾ ഇല്ലാതായപ്പോൾ നരേന്ദ്ര മോദി സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് പുതിയ ആരോപണം. എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും പണം നൽകാതെ എച്ച്എഎൽ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അനിൽ അംബാനിയെ സേവിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ രാഹുലിന്റെ വാദങ്ങൾ എതിർത്തു. 73,000 കോടിയുടെ പദ്ധതികൾ ഏൽപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുമാണെന്നും അവർ പറഞ്ഞു.