Wednesday 23 October 2019




ഇന്ത്യയുടെ ശബ്ദമായി മാറാനാണ് കോൺഗ്രസ് പരിശ്രമിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസിന്റെ ലക്ഷ്യം ഇന്ത്യയുടെ ശബ്ദമായി മാറുകയാണ്, അതിനുവേണ്ടിയാണ് പാർട്ടിയിലെ ഓരോ പ്രവർത്തകരും ശ്രമിക്കുന്നതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി നടന്ന പ്രവർത്തക സമിതിയിലാണ് രാഹുലിന്റെ പ്രതികരണം. മാത്രമല്ല ബി ജെ പിയുടെ പ്രവർത്തനങ്ങളെയും രാഹുൽ ഗാന്ധി എതിർത്തു. ബിജെപിയുടേത് അക്രമ രാഷ്ട്രീയമാണെന്നും സാധാരണകാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇവർക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ സുസ്ഥിരമായ പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും ഇതിനെതിരെ ശക്തമായ മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ നൽകണമെന്നും രാഹുൽ പറഞ്ഞു