Wednesday 23 October 2019




ബിജെപിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

By Sooraj Surendran.09 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ബിജെപിയുടെ പ്രകടനപത്രിക ജനങളുടെ അഭിപ്രായങ്ങൾ മാനിക്കാതെയാണ് പുറത്തിറക്കിയതെന്നും ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 'സങ്കൽപ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക കഴിഞ്ഞ ദിവസമാണ് ബിജെപി പുറത്തിറക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ് ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

 

ധാർഷ്ട്യം നിറഞ്ഞതും ദീർഘവീക്ഷണം ഇല്ലാത്തതുമാണ് അവരുടെ പ്രകടനപത്രികയെന്നും അതേസമയം ഇന്ത്യൻ ജനതയുടെ ശബ്ദമാണ് തങ്ങളുടേതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.