Friday 24 January 2020




കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതിയെന്ന് രാഹുൽ ഗാന്ധി

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. നോട്ട് പിന്വലിക്കലിനെ ചൊല്ലി നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വ്യവസായികളെ സഹായിക്കാനായി സർക്കാർ ആസൂത്രിതമായി നടപ്പിലാക്കിയ പദ്ധതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നോട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിരുന്നു. സാധാരണക്കാരായ ജനങ്ങളെയാണ് നോട്ട് നിരോധനം ബാധിച്ചതെന്നും മമത പറഞ്ഞിരുന്നു. നോട്ട് നിരോധിക്കലിന്റെ ഭാഗമായി നിരവധി പേർക്ക് ജോലികൾ നഷ്ടപ്പെട്ടതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥിതിയെ നോട്ട് നിരോധനം പിന്നോട്ട് വലിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ പിൻവലിച്ച 99.3 ശതമാനം നോട്ടുകൾ തിരിച്ചെത്തിയതായി ആർ ബി ഐ കഴിഞ്ഞക് ദിവസം അറിയിച്ചിരുന്നു.