Friday 24 January 2020




കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പ്; രാഹുൽ ഗാന്ധി

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അതേസമയം കോൺഗ്രസിനെയും തന്നെയും കുറ്റം പറയുക എന്നത് ബിജെപിയും കേന്ദ്ര സർക്കാരും ശീലമാക്കിയിരിക്കുകയാണെന്നും അവർ സ്വന്തം പ്രവർത്തികളിൽ പോലും അസംതൃപ്തരാണെന്നും രാഹുൽ കുറ്റപ്പെടുത്തി.മാത്രമല്ല കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉത്പാദന മേഖലകൾ എന്നിവയുടെ വളർച്ചയ്ക്കും വികസനത്തിനുമായിരിക്കും കൂടുതൽ ഊന്നൽ നൽകുകയെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. ബർലിനിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങളും വാഗ്ദാനങ്ങളും നടത്തിയത്.