Tuesday 19 March 2019


കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചിരുന്നു, മോദിയുടേത് കപട വാഗ്ദാനം: രാഹുൽ

By Sooraj Surendran.15 Mar, 2019

imran-azhar

 

 

ബാർഗർ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി ജയം ലക്ഷ്യമിട്ട് ജനങ്ങൾക്ക് കപട വാഗ്ദാനങ്ങൾ നല്കുകയായിരുന്നുവെന്നും, എന്നാൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം റെക്കോർഡ് വേഗത്തിൽ തന്നെ പാലിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒഡീഷയിൽ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം നൽകിയ മോദി അധികാരത്തിലെത്തിയപ്പോൾ കർഷകരെ മറന്നുവെന്നും രാഹുൽ പറഞ്ഞു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയ കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതിതള്ളുകയും, നെല്ലിന്റെ താങ്ങുവില ഉയർത്തുകയും ചെയ്തുവെന്നും, കോൺഗ്രസ് കര്ഷകര്ക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു.