Saturday 11 July 2020




വിജയ് മല്യയുടെ രക്ഷപ്പെടൽ മോദിയുടെ അറിവോടെയെന്ന് രാഹുൽ ഗാന്ധി

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: വിജയ് മല്യയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വിജയ് മല്യ രക്ഷപ്പെട്ടത് മോദിയുടെ അറിവോടെയാണെന്നാണ് രാഹുൽ ഗാന്ധി കൂത്താട്ടപ്പെടുത്തിയത്. വിജയ് മല്യക്കെതിരെ പുറപ്പെടുവിച്ച ലൂക്ക് ഔട്ട് നോട്ടീസ് നരേന്ദ്ര മോദിയുടെ അറിവോടെയാണ് ദുർബലപ്പെടുത്തിയതെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. അതിനും പുറമെ ലോക്ക് ഔട്ട് നോട്ടീസിൽ ഡീറ്റെയിൻ എന്നതിന് പകരം ഇൻഫോം എന്ന് സി ബി ഐ ആക്കിയത് മോദിയുടെ അറിവോടെയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിജയ് മല്യയുടെ കേസ് വളരെയധികം വിവാദമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.