Friday 18 October 2019




വിജയ് മല്യ വിദേശത്തേക്ക് കടന്നത് മോദിയുടെ സുഹൃത്തിന്റെ ഒത്താശയോടെ; രാഹുൽ ഗാന്ധി

By Sooraj Surendran.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്യ വിദേശത്തേക്ക് കടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തിന്റെ ഒത്താശയോടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന ശർമ്മ എന്ന വ്യക്തിയാണ് വിജയ് മല്യയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.. മല്യയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട് മോദിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോദിയുടെ സുഹൃത്തായിരുന്ന ശർമ്മ തന്നെയാണ് നീരവ് മോദിയെയും മെഹുൽ ചോക്സിയെയും ഇന്ത്യയിൽ നിന്നും രക്ഷപെടാൻ സഹായിച്ചതും.