Friday 24 January 2020




കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

By Sooraj S.09 Oct, 2018

imran-azhar

 

 

ധോൽപൂർ: കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായും രൂക്ഷ വിമർശനവുമായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും ഇടപാടിലൂടെ തന്റെ വ്യവസായ സുഹൃത്തിനു ലാഭം കൊയ്യാൻ കൂട്ടുനിൽക്കുകയായിരുന്നു മോദിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളെന്നുപറയുന്ന ജിഎസ്ടിയും, നോട്ട് നിരോധനവും വൻ പരാജയമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. മോദി സർക്കാർ 3.5 ലക്ഷം കോടിയുടെ കാർഷിക കടം മാത്രമാണ് എഴുതി തള്ളിയതെന്നും അതേസമയം യു പി എ സർക്കാർ 70000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി. കർഷകർക്ക് ഗുണകരമായി മോദി സർക്കാർ യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ ജനങ്ങളെ ദുർബലപ്പെടുത്തി അവർക്കെതിരായ പ്രവർത്തിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദ്വിദിന പര്യടനത്തിനായി രാജസ്ഥാനിലെത്തിയ രാഹുൽ, ധോൽപുരിൽ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.