Saturday 18 August 2018

റാഫേൽ അഴിമതി ലോകം കണ്ട ഏറ്റവും വലിയ അഴിമതി; രാഹുൽ ഗാന്ധി

By Sooraj S.01 Jan, 1970

imran-azhar

 

 

റായ്പൂർ: റാഫേൽ യുദ്ധവിമാന അഴിമതിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി രംഗത്ത്. രാജയം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ അഴിമതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. മാത്രമല്ല റാഫേൽ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാഫേൽ യുദ്ധ വിമാനങ്ങൾ 540 കോടി രൂപയിൽനിന്നും 1600 കോടി രൂപയായി ഉയർന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം റാഫേൽ യുദ്ധ വിമാന കരാർ 45,000 കോടി രൂപ കടത്തിൽ ആയിരുന്ന കമ്പനിക്കാണ് കരാർ നൽകിയതെന്നും രാഹുൽ ആരോപിച്ചു. റാഫേൽ യുദ്ധവിമാന കരാർ രാജ്യത്തിന് കോടികളുടെ നഷ്ടമാണ് വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.