Wednesday 23 October 2019




റാഫേൽ കരാർ; ജെപിസി വിളിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: റാഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച് പരിശോധന നടത്തുന്നതിനായി ജെപിസി വിളിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി രാഹുൽ ഗാന്ധിക്കെതിരെ 'റഫാലിൽ കോൺഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങൾ' എന്ന രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജെപിസി വിളിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ജെപിസി വിളിക്കാൻ താൻ അനുവദിച്ച സമയത്തിൽ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും രാഹുൽ ഗാന്ധി അരുൺ ജെയ്റ്റ്ലിയെ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്‌ലി റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്.