Thursday 14 November 2019




എല്ലാ പണവും അംബാനിയുടെ കീശയിലേക്ക്, കർഷകർക്ക് ശൂന്യ പ്രസംഗവും: മോദിക്കെതിരെ രാഹുൽ ഗാന്ധി

By Sooraj Surendran.30 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിൽ കയറുന്നതിന് മുൻപ് മോദി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. വ്യവസായികളുടെ ലാഭത്തിന് വേണ്ടി മാത്രമാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മോദിയെ വിമർശിച്ചു. 15 പ്രമുഖ വ്യവസായികളുടെ കടമാണ് മോദി വെട്ടി കളഞ്ഞത്. അതുപോലെ കർഷകരുടെ കടങ്ങളും വെട്ടിക്കളയാൻ മോദി സർക്കാർ തയ്യാറാകണമെന്നും, കർഷകർക്ക് ഉൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കണമെന്നും, അല്ലാതെ ശൂന്യമായ പ്രസംഗങ്ങളല്ല കർഷകർക്ക് വേണ്ടതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകരുടെ നിരാശയേറിയ ഭാവിയും തൊഴിലില്ലാത്ത യുവാക്കളും ഈ രണ്ട് പ്രതിസന്ധിയാണ് ഇന്ത്യ ഇന്ന് നേരിടുന്നതെന്നും ഇതിന് പരിഹാരം കണ്ടെത്തിയേ മതിയാകൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കായുള്ള കേന്ദ്ര സർക്കാരിന്റെ ബീമ യോജന തട്ടിപ്പാണ്. കർഷകരുടെ അക്കൗണ്ടിൽനിന്നു ആയിരക്കണക്കിനു കോടി രൂപയാണ് എടുക്കുന്നത്. എന്നാൽ വിള നശിക്കുമ്പോൾ വേണ്ടത്ര സഹായം കൊടുക്കുന്നുമില്ലെന്ന് അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു.