Thursday 24 October 2019




പുൽവാമ ഭീകരാക്രമണം: കൊല്ലപ്പെട്ട സൈനികരുടെ വീടുകൾ രാഹുലും, പ്രിയങ്കയും സന്ദർശിച്ചു

By Sooraj Surendran .20 Feb, 2019

imran-azhar

 

 

ലക്‌നോ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു. സമാന രീതിയിലാണ് തങ്ങളുടെ പിതാവ് മരിച്ചതെന്നും സൈനിക കുടുംബത്തിന്റെ സങ്കടം മനസിലാക്കാനാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ രാജ്യം മുഴുവൻ നിങ്ങളോട് എന്നെന്നും കടപ്പെട്ടിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലുള്ള സൈനികരുടെ വീടുകളാണ് രാഹുൽ ഗാന്ധിയും, സഹോദരി പ്രിയങ്ക ഗാന്ധിയും, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, രാജ് ബബ്ബർ എന്നിവർ ചേർന്ന് സന്ദർശിച്ചത്.