Friday 24 January 2020




കോടതിയലക്ഷ്യകേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി;ഒടുവില്‍ മാപ്പ് പറഞ്ഞ് രാഹുല്‍

By anju.30 Apr, 2019

imran-azhar

കോടതിയലക്ഷ്യകേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായികരിക്കുന്നതായി സുപ്രീംകോടതി വിമര്‍ശിച്ചു.

 

മാപ്പ് പറഞ്ഞുള്ള സത്യവാങ്മൂലം നല്‍കണമെന്ന് രാഹുല്‍ഗാന്ധിയോട് സുപ്രീംകോടതി. അതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

അതേസമയം കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി പറഞ്ഞതായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു.