Monday 24 June 2019




ജനങ്ങളോട് വീണ്ടും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

By Sooraj Surendran .24 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങളോട് വീണ്ടും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ജനങ്ങളോട് നന്ദി പറഞ്ഞത്. അമേഠിയിൽ പരാജയപ്പെട്ട രാഹുൽ വയനാട്ടിൽ നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതേസമയം വാരണാസിയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിയുടെ വിജയത്തിലും രാഹുൽ ഗാന്ധി നന്ദി പറഞ്ഞിരുന്നു. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് വയനാട്ടിൽ ഉജ്വല ജയം നേടാനായതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

I accept the verdict of the people of India 🇮🇳

Congratulations to the winners, Mr Modi & the NDA.

Thank you to the people of Wayanad for electing me as your MP.

Thank you also to the people of Amethi.

Thank you Congress workers & leaders for your hard work in this campaign.

— Rahul Gandhi (@RahulGandhi) May 23, 2019 " target="_blank">