Tuesday 21 January 2020




അധ്യക്ഷനായി തുടരാനാകില്ല: രാജിയിലുറച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .26 Jun, 2019

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തുടരാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. പുതിയ അധ്യക്ഷനെ എത്രയും വേഗം കണ്ടെത്തണമെന്ന് ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കനത്ത പരാജയം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കുമെന്ന് അറിയിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ നൽകിയ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വീണ്ടും നിലപാട് വ്യക്തമാക്കിയത്. അതേസമയം രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് വിവരം.