Wednesday 23 October 2019




രാഹുൽ ഗാന്ധി സഞ്ചരിച്ച ചാട്ടേർഡ് വിമാനത്തിന്റെ തകരാറിന് കാരണം പൈലറ്റുമാരുടെ പിഴവ്

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: ഏപ്രിൽ 26നാണ് സംഭവം ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച ചാട്ടേർഡ് വിമാനം തകരാറിലാകുകയായിരുന്നു. ഡൽഹിയിൽ നിന്നും ഹുബ്ലിയിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് തകരാർ ഉണ്ടായത്. തലനാരിഴക്കാണ് അപകടത്തിൽ നിന്നും ഒഴിഞ്ഞുമാറിയത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയോടൊപ്പം യാത്ര ചെയ്ത കൈലാഷ് വിദ്യാർത്ഥിയെന്ന ആൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് പൈലറ്റുമാരുടെ പിഴവാണ് തകരാർ രൂക്ഷമാകാൻ കാരണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തകരാറിനെ തുടർന്ന് നടപടി സ്വീകരിക്കുന്നതിൽ പൈലറ്റുമാർ വൈകിയതായും, മൂന്ന് പ്രാവശ്യത്തെ ശ്രമത്തിനൊടുവിലാണ് വിമാനം ഹൂബ്ലി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.