Friday 28 February 2020




പാർലമെന്റ് സെന്റർ ഹാളിലെ മുൻനിരയിൽ സീറ്റ് പിടിച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .31 Jan, 2019

imran-azhar

 

 

ന്യൂ ഡൽഹി: ബജറ്റ് സെഷന്റെ ആദ്യ ദിനത്തിൽ പാർലമെന്റ് സെന്റർ ഹാളിലെ മുൻനിരയിൽ സീറ്റ് പിടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതാദ്യമായാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ മുൻനിരയിലേക്ക് എത്തുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇരുന്നത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്തു. അതേസമയം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നില്ല. ഞായറാഴ്ചയാണ് സോണിയ ഗാന്ധി ഗോവയിൽ നിന്നും മടങ്ങിയെത്തുന്നത്.