Wednesday 24 April 2019


കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം,കോടതിലക്ഷ്യ ഹര്‍ജിയില്‍ രാഹുലിനെതിരെ നോട്ടീസ്

By anju.15 Apr, 2019

imran-azhar


ന്യൂഡല്‍ഹി: ബി.ജെ.പി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടിസ്. റഫാല്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കിദാര്‍ ചോര്‍ ഹെ) രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കു മുന്‍പ് രാഹുല്‍ മറുപടി നല്‍കണം. ഹര്‍ജി ഇനി 22ന് പരിഗണിക്കും.

 


'രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനില്‍ അംബാനിക്കു നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ (ചൗക്കിദാര്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു',? എന്നാണ് രാഹുല്‍ അന്നു പറഞ്ഞത്.