Wednesday 23 October 2019




അപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .27 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: അപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബുധനാഴ്ച സെൻട്രൽ ഡൽഹിയിലെ ഹുമയൂൺ റോഡിലാണ് സംഭവം. രാജസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ രാജേന്ദ്ര വ്യാസിനെ രാഹുൽ ഗാന്ധി സ്വന്തം വണ്ടിയിലാണ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി കാറിനുള്ളിൽ നിന്നുമെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജേന്ദ്ര വ്യാസ് അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.