Wednesday 23 October 2019




രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറെ കണ്ടെന്ന് റിപ്പോര്‍ട്ട്

By sruthy sajeev.10 Jul, 2017

imran-azhar


ന്യൂഡല്‍ഹി. രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപേ്പാര്‍ട്ട്. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു. എന്നാല്‍ വാര്‍ത്ത കോണ്‍ഗ്രസ് തള്ളി.

 

തൊട്ടുപിന്നാലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍നിന്ന് പോസ്റ്റ് നീക്കം
ചെയ്തു. ഈമാസം എട്ടിന് രാഹുല്‍ ഗാന്ധിയും ലുവോ സാവോഹുയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. നിലവിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായും വ്യക്തമാക്കിയിരുന്നു.

 

കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപേ്പാര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്‌ള. വാര്‍ത്ത തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് വക്താവ്
രണ്‍ദീപ് സിങ് സുര്‍ജേവാല, കേന്ദ്രമന്ത്രിമാരുടെ ചൈനീസ് സന്ദര്‍ശനത്തെയും ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷീ ചിന്‍പിങ്ങിനെ കണ്ടതിനെയും വിമര്‍ശിച്ചു. വിദേശകാര്യമന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും ഒത്തുചേര്‍ന്ന് വിവാദമുണ്ടാക്കുന്നതിനുള്ള ശ്രമമാണിതെന്നും സ
ുര്‍ജേവാല പറഞ്ഞു.