Wednesday 23 October 2019




ഹെലികോപ്ടറിന് തകരാർ; മെക്കാനിക്കായി രാഹുൽ ഗാന്ധി, ചിത്രങ്ങൾ വൈറൽ

By Sooraj Surendran .11 May, 2019

imran-azhar

 

 

ഹിമാചൽ പ്രദേശ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാർ. തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഹെലികോപ്റ്ററിന് ഗുരുതരമായ തകരാർ ഉണ്ടായിരുന്നില്ലെന്നും, എല്ലാവരും കൂടി ഒത്തുചേർന്ന് പ്രശ്നം പരിഹരിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ചാണ് ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചത്. ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.