Thursday 14 November 2019




തിരഞ്ഞെടുപ്പ് തന്ത്രവുമായി കോൺഗ്രസ്: അധികാരം കിട്ടിയാൽ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

By Sooraj Surendran .28 Jan, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ചുരുങ്ങിയ നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ ജനങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലായിരിക്കും മിനിമം വരുമാനം എന്ന പദ്ധതി നടപ്പിലാക്കുക. ഛത്തീസ്ഗഡിലെ കിസാൻ റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാജ്യത്ത് ധനികനും ദരിദ്രനുമെന്ന രണ്ട് വിഭാഗം ജനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് മോദി സർക്കാറെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.