Thursday 24 October 2019




രാജിയിലുറച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .27 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലിന്റെ രാജി സന്നദ്ധത തള്ളിയിരുന്നെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് രാഹുൽ അറിയിച്ചു. രാഹുലിന്റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഉചിതമായ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിക്ക് സമയം നൽകണമെന്ന് ആവശ്യപ്പെട്ടു. അനാവശ്യ കാര്യങ്ങളിൽ പോലും തന്നെ വലിച്ചിഴച്ചതായും, സംസ്ഥാനതലത്തിൽ തീർക്കേണ്ടിയിരുന്ന പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങളാക്കി മാറ്റിയതായും രാഹുൽ ഗാന്ധി പറഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, സാധാരണ പ്രവർത്തകനായി നിലകൊള്ളുവാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.