Wednesday 23 October 2019




സ്വപ്‌നം കാണാന്‍ പോലും ഒരാള്‍ക്കു ട്യൂഷന്‍ വേണ്ട അവസ്ഥയാണ്: സ്‌മൃതി ഇറാനി

By Sooraj Surendran.19 Dec, 2018

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമൽനാഥ്‌ കർഷകരുടെ വായ്പ എഴുതി തള്ളിയിരുന്നു. ഇതിന് -പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് രാഹുൽ ഗാന്ധി മറ്റു നേതാക്കളോടു മോദിക്കെതിരേ എന്തൊക്കെ പറയണമെന്ന് കൂടിയാലോചിക്കുന്ന ദൃശ്യങ്ങളും ഓഡിയോകളുമാണ്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാഹുൽ ഗാന്ധിയുടെ ചെവിയിൽ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഗാന്ധിക്കെതിരെ പ്രവഹിക്കുന്നത്. സ്വപ്‌നം കാണാന്‍ പോലും ഒരാള്‍ക്കു ട്യൂഷന്‍ വേണ്ട അവസ്ഥയാണെന്ന് സ്‌മൃതി ഇറാനി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് സ്‌മൃതി ഇറാനിയുടെ പ്രതികരണം.

 

आजकल सपना दिखाने के लिए भी ट्यूशन लेनी पड़ती है ??? pic.twitter.com/Z6ZL3MOQhq

— Smriti Z Irani (@smritiirani) December 18, 2018 ">