Wednesday 23 October 2019




കോടതിയലക്ഷ്യക്കേസ്: രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി

By Sooraj Surendran.30 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: കോടതിയലക്ഷ്യ കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി. കേസിൽ സുപ്രീംകോടതിയെ ബന്ധപ്പെടുത്തിയതിൽ മാപ്പു പറഞ്ഞുള്ള സത്യവാങ്മൂലം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. റഫാൽ ഇടപാടിൽ ഏപ്രിൽ പത്തിലെ സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിന്‍റെ പേരിൽ ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുലിനെതിരേ കോടതിയലക്ഷ്യ കേസ് നൽകിയത്. കോടതിയുത്തരവു വായിക്കാതെയും വിശകലനം ചെയ്യാതെയും പ്രചാരണച്ചൂടിൽ നടത്തിയ പരാമർശമാണെന്നും കോടതിയെ മോശപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും രാഹുൽ വിശദീകരിച്ചു. റഫാൽ കേസുമായി ബന്ധപ്പെട്ട് ഡിസംബർ 14ന് നൽകിയ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ മൂന്ന് ഒൗദ്യോഗിക രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ വ്യാഖ്യാനിച്ചു നടത്തിയ പരാമർശത്തിലാണ് ‘ചൗക്കിദാർ’ മോഷണം നടത്തിയെന്നു കോടതി വ്യക്തമാക്കിയതായി രാഹുൽ ആരോപിച്ചത്.