Wednesday 19 September 2018



ക്ഷേത്ര സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്ക് രാജ്യവർധൻ സിങ് റാത്തോഡിന്റെ പരിഹാസം

By Sooraj S .01 Jan, 1970

imran-azhar

 

 

ജയ്‌പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് ഓരോ രാഷ്ട്രീയ പാർട്ടികളും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ക്ഷേത്ര സന്ദർശനം നടത്തിയിരുന്നു. അതി പ്രശസ്തമായ ഗോവിന്ദ്ദേവ്ജി ക്ഷേത്രത്തിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തയിത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തിന് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് നൽകിയ മറുപടി കഷ്ടകാലം വരുമ്പോൾ ആളുകൾ അമ്പലത്തിൽ പോകുന്നതു സാധാരണമാണ് എന്നായിരുന്നു. ജയ്പുരിലെ ജവഹർ കലാകേന്ദ്രയിൽ കേന്ദ്രസർക്കാരിന്റെ എക്സിബിഷൻ ഉദ്ഘടനം ചെയ്യവെയാണ് റാത്തോഡിന്റെ പ്രതികരണം. ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണ് നീങ്ങുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ക്ഷേത്ര ദർശനം നടത്തിയത്.