Saturday 11 July 2020




രാജി വാഗ്ദാനം പിൻവലിച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .26 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി വാഗ്ദാനം പിൻവലിച്ചു. ശനിയാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിലായിരുന്നു രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ രാഹുലിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി രംഗത്തെത്തിയിരുന്നു. പ്രവർത്തക സമിതി രാഹുലിന്റെ രാജി സന്നദ്ധത തള്ളിക്കളയുകയും ചെയ്തു. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടിക്ക് കൂട്ടായാണെന്നും, പാർട്ടി പത്ത് ദിവസത്തിനുള്ളിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും രാജി വാഗ്ദാനം പിൻവലിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ തീരുമാനത്തെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ.