Friday 29 May 2020




'വിനാശകരമായ ആഘാതത്തെ താങ്കള്‍ ഗൗരവത്തോടെ കാണണം'; മോദിയോട് രാഹുൽ

By Sooraj Surendran .29 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിലാണ്. ഇത് രാജ്യത്തെ സമ്പദ് ഘടനയിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതം ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിനെതിരായ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അദ്ദേഹം കത്തയക്കുകയും ചെയ്തു.

 

21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ തീരുമാനം രാജ്യത്തെ ദിവസവേതനക്കാരായ ദുര്‍ബലമായ വിഭാഗത്തിന് വിനാശകരമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയും കണക്കിലെടുത്ത് കൂടുതൽ ഫലപ്രദമായ വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കേന്ദ്രസർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജ് വളരെ മികച്ച തുടക്കമാണെന്നും, ഇത് എത്രയും വേഗം പ്രവർത്തികമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

 

കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും കിടക്കയും, വെന്റിലേറ്ററും ഉള്‍പ്പടെയുള്ളവയും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളുടെ സുരക്ഷയ്ക്കും, ചികിത്സയ്ക്കും കൂടുതൽ പ്രാധാന്യം നൽകണം. സർക്കാർ അടിയന്തരമായി കൈക്കൊണ്ട ലോക്ക്ഡൗൺ തീരുമാനത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.