Friday 25 September 2020




യുവ തുർക്കികൾ കോൺഗ്രസിൽ നിന്ന് പുറത്തുപോയതുകൊണ്ട് പാർട്ടിക് ഒന്നും സംഭവിക്കില്ല ; രാഹുൽഗാന്ധി

By online desk .18 Jul, 2020

imran-azhar

 


ന്യൂഡൽഹി: യുവ തുർക്കികൾ കോൺഗ്രസിൽ നിന്ന് പുറത്തുപോയതുകൊണ്ട് പാർട്ടിക് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. യുവനേതാക്കൾ പുറത്തു പോകുന്നതുകൊണ്ട് പാർട്ടിക്ക് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ചു അത് പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കുമെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന്റെയും രാജസ്ഥാനിലെ സച്ചിൻ പൈലറ്റിന്‍റെ ഇടയലിന്‍റെയും പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പരാമർശം. എന്നാൽ ആരുടേയും പേര് പരാമർശിച്ചെല്ലായിരുന്നു രാഹുൽഗാന്ധിയുടെ വിമർശന മെന്നതും ശ്രദ്ധേയമാണ്.കോണ്‍ഗ്രസിന്‍റെ വിദ്യാർഥി വിങ്ങായ എൻഎസ്യുഐയുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.