Saturday 20 July 2019




കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തി മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍

By anju.16 Apr, 2019

imran-azhar

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം.ചെയര്‍മാന്‍ കെ.എം മാണിയുടെ വീട് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ കണ്ട് നേരിട്ട് അനുശോചനം അറിയിച്ചു. കേരളരാഷ്ട്രീയത്തില്‍ തന്നെ അനശ്വരനായ നേതാവാണ് കെ.എം മാണിയെന്ന് അദ്ദേഹം പറഞ്ഞു.


എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാന്‍ രാഹുല്‍ പാലായില്‍ എത്തിത്. കെ.സി വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്നിക് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.