Monday 06 December 2021




തുലാവർഷം തുടങ്ങി; ഇടിമിന്നലിനൊപ്പം കനത്ത മഴക്ക് സാധ്യത, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

By Preethi Pippi.25 Oct, 2021

imran-azhar

 

തിരുവനന്തപുരം: ഇടിമിന്നലിനൊപ്പമുള്ള കനത്ത മഴയോടെ സംസ്ഥാനത്ത് തുലാവർഷം തുടങ്ങി. കാലവർഷം പിൻവാങ്ങി.

 


ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽനിന്നുള്ള വടക്കുകിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്തു വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കും.